അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട് ഒരാൾ. രമേശ് വിശ്വാഷ് എന്നയാളാണ് എമെർജെൻസി എക്‌സിറ്റ് വഴി അത്ഭുതകരമായി രക്ഷപെട്ടത്. ഇന്ത്യക്കാരനായ ബ്രിട്ടീഷ് പൗരനാണ് രക്ഷപെട്ട രമേശ് വിശ്വാഷ്. 11 എ സീറ്റിലെ യാത്രക്കാരനായിരുന്നു ഇദ്ദേഹം. അഹമ്മദാബാദ് പോലീസ് ഈ കാര്യം സ്ഥിരീകരിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്‌തു. സഹോദരനോടൊപ്പം ലണ്ടനിലേക്ക് പോവുകയായിരുന്നു താനെന്ന് രമേശ് വിശ്വാഷ് മാധ്യങ്ങളോട് പ്രതികരിച്ചിരുന്നു.
എല്ലാം പെട്ടന്നായിരുന്നു സംഭവിച്ചത്. 30 സെക്കന്റിനുള്ളിൽ വിമാനം തകർന്നെന്നും രമേശിനെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എമെർജെൻസി എക്‌സിറ്റ് വഴി പുറത്തേക്ക് തെറിച്ചു വീണുവെന്നും ചുറ്റും കണ്ടത് മൃതദേഹങ്ങളായിരുന്നുവെന്നും രമേശ് വിശ്വാഷ് പറഞ്ഞതായി റിപ്പോർട്ടുണ്ട്. എമെർജെൻസി എക്‌സിറ്റ് വഴി പുറത്തേക്ക് വീണ രമേശ് വിശ്വാഷിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വലിയ പരിക്കുകളില്ലാതെ രമേശ് വിശ്വാഷ് നടന്നു വീങ്ങുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അഹമ്മദാബാദ് അസർവ്വയിലെ സിവിൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ് രമേശ് വിശ്വാഷ്. അപകടത്തിൽ മുഴുവൻ ആളുകളും കൊല്ലപ്പെട്ടെന്നനായിരുന്നു നേരത്ത റിപ്പോർട്ട് ചെയ്‌തിരുന്നത്.