കൊച്ചി: ബംഗാളിൽ നിന്നും ട്രോളി ബാഗിൽ 37.5 കിലോ കഞ്ചാവുമായെത്തിയ വിദ്യാർഥിയും യുവതിയും അറസ്റ്റിൽ. എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് യുവതികളെ അറസ്‌റ്റ് ചെയ്‌തത്. മുർഷിദാബാദ് സ്വദേശികളായ സോണിയ സുൽത്താനയും അനിത ഖാത്തൂനുമാണ് പിടിയിലായത്.
കൊച്ചിയിലെ ഏജന്റിന് നൽകുവാനായി രണ്ടാം പ്ലാറ്റ് ഫോമിൽ കാത്തിരിക്കുമ്പോഴാണ് പോലീസ് പിടി കൂടുന്നത്. നേരത്തെ ലഭിച്ച ഓർഡർ പ്രകാരം ബംഗാളിൽ നിന്നും കൊച്ചിയിലെ ഇടപടുകാർക്ക് നൽകുന്നതിന് വേണ്ടിയാണ് ഇവർ കഞ്ചാവ് കൊച്ചിയിലെത്തിയത്. പ്ലാറ്റ് ഫോമിൽ പരിശോധനക്കെത്തിയ പൊലീസുകാരെ കണ്ട യുവതികൾ എഴുനേറ്റു പോകാൻ ശ്രമിക്കുകയായിരുന്നു.
വനിതാ പോലീസ് ഇവരെ തടഞ്ഞു നിർത്തുകയും പോലീസ് അറസ്റ്റ്ചെ യ്യുകയുമായിരുന്നു. പോക്കറ്റ് മണിക്കാണ് തങ്ങൾ കഞ്ചാവ് കാരിയാറായതെന്ന് 21 കാരികളായ യുവതികൾ പറഞ്ഞു. ഒരാൾ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്.