34 C
Saudi Arabia
Friday, August 22, 2025
spot_img

അമേരിക്ക ഇസ്രയേലിനൊപ്പം; ഇറാൻ ചർച്ചക്ക് തയ്യാറാവണം – ട്രംപ്

വാഷിങ്ടൺ: ഇറാൻ എത്രയും വേഗം ചർച്ചക്ക് തയ്യാറാവണം, ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “അമേരിക്ക എക്കാലത്തും ഇസ്രായേലിനെ പിന്തുണച്ചിട്ടുണ്ട്, ഇറാൻ ഈ യുദ്ധത്തിൽ ജയിക്കാൻ പോകുന്നില്ല. അവർ ഇപ്പോൾ ചർച്ച ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അവർ അത് മുന്നേ ചെയ്യണമായിരുന്നു. 60 ദിവസത്തിലധികം ലഭിച്ചില്ലേ യുദ്ധം അവസാനിപ്പിക്കാമെങ്കിയിൽ ഒരുപാട് വൈകുന്നതിന് മുൻപ് ഇറാൻ ചർച്ച നടത്തണം” ട്രംപ് പറഞ്ഞു.

ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം രൂക്ഷമാവുന്നതിനിടെ ഇന്നലെ ഇറാന്റെ ഔദ്യോഗിക വാർത്ത ചാനലിന് നേരെ ഇസ്രായേൽ മിസൈൽ ആക്രമണം നടത്തി. അവതാരക വാർത്ത വായിക്കുന്നതിനിടയിലായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ തത്സമയം പൊതു ജനം കാണുകയായിരുന്നു. ടെഹ്റാനിലെ പ്രധാന കെട്ടിടവും മറ്റു ഓഫീസുകളും തകർന്നതായും നിരവധി ജീവനക്കാർക്ക് ഗുരുതര പരിക്ക് പറ്റിയതായും ഐആർഐബി വ്യക്തമാക്കി

സഹാർ ഇമാമി വാർത്ത അവതരിപ്പിക്കുന്നതിനിടയിലായിരുന്നു ആക്രമണം നടന്നത്. ഇറാനിലെ ഏറ്റവും ജനപ്രീതിയുള്ള വാർത്ത അവതാരകയായിരുന്നു അവർ. ആക്രമണം നടന്നയുടനെ സഹാർ ഇമാമി എഴുനേറ്റ് ഓടുന്നത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles