മലപ്പുറം: നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ആറ് മണിയോടെ കൊട്ടിക്കലാശം സമാപിക്കും. നിലമ്പൂർ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം നടക്കുക. നഗരത്തിലെ പ്രധാന സ്ഥലങ്ങൾ മുന്നണികൾക്കായി പോലീസ് വേർതിരിച്ചു നൽകിയിട്ടുണ്ട്. നിലമ്പൂർ മേഖലയിലെ പോലീസിന് പുറമെ ഏഴ് ഡിവൈഎസ്‌പിമാർ 21 ഇൻസ്‌പെക്ടർമാർ ഉൾപ്പടെ 773 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിലമ്പൂരിൽ വിന്യസിച്ചിരിക്കുന്നത്.
പ്രധാനപ്പെട്ട മുന്നണികൾ കൊട്ടിക്കലാശത്തിന് തെയ്യാറെടുക്കുമ്പോൾ നിലമ്പൂരിലെ മുൻ എംഎൽഎ പിവി അൻവർ കൊട്ടിക്കലാശത്തിന് ഉണ്ടായേക്കില്ലെന്ന് അറിയുന്നു. ഈ സമയം വീടുകൾ കയറിയിറങ്ങി പ്രചാരണം നടത്താനാണ് അൻവറിന്റെ പദ്ധതി. പൊതു ജനങളുടെ യാത്ര സൗകര്യം കൂടി പരിഗണിച്ചാണ് കലാശക്കൊട്ട് വേണ്ടെന്ന് വെച്ചതെന്നും അൻവർ പറഞ്ഞു.
‘നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രമേയം നമ്മള്‍ ഉയര്‍ത്തിയ വിഷയങ്ങളാണ്. ഈ വിഷയങ്ങള്‍ മുഴുവന്‍ വോട്ടര്‍മാരിലേക്കും എത്തിക്കേണ്ട ചുമതല നമ്മള്‍ ഓരോരുത്തരും ഏറ്റെടുക്കേണ്ടതുണ്ട്. സമയം അമൂല്യമായതിനാല്‍ നാളെ കലാശക്കൊട്ടിന്റെ സമയംകൂടി വീടുകള്‍ കയറി പ്രചരണം നടത്താന്‍ എല്ലാവരും ശ്രദ്ധിക്കണം. ഈ തിരഞ്ഞെടുപ്പിന്റെ ആവശ്യകതയും പ്രാധാന്യവും ഉള്‍കൊണ്ടു കൊണ്ടും പൊതു ജനങ്ങളുടെ യാത്രാ സൗകര്യം പരിഗണിച്ചും കലാശക്കൊട്ടിന്റെ സമയം നമ്മള്‍ വ്യക്തികളെ കാണാനും വീടുകള്‍ കയറാനും നമ്മുടെ വോട്ടുകള്‍ ഉറപ്പിക്കാനും വിനിയോഗിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു’, എന്നാണ് പി വി അന്‍വര്‍ അറിയിച്ചത്.
പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുന്നതോടെ നാളെ മുതൽ നിശബ്‌ദ പ്രചാരണമാണ്. വ്യാഴഴ്ച്ചയാണ് വോട്ടെടുപ്പ്. ൨൩ണ് തെരെഞ്ഞെടുപ്പ് ഫലം പുറത്ത് വരും. യുഡിഎഫ് ജമാഅത്തെ ഇസ്‌ലാമി ബന്ധം ഉയർത്തിയാണ് എൽഡിഎഫ് പ്രചാരണം. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ഉയർത്തിക്കാട്ടിയാണ് യുഡിഎഫിന്റെ പ്രചാരണം