ഭൂവനേശ്വർ: ഒഡീഷയിൽ കോളേജ് വിദ്യാർഥിയെ കൂട്ടബലാൽസംഗം ചെയ്‌തു. ആൺ സുഹൃത്തിനെ കെട്ടിയിട്ട ശേഷമായിരുന്നു വിദ്യാർഥിയെ ബലാൽസംഗത്തിനിരയാക്കിയത്. സംഭവത്തിൽ പത്ത് പ്രതികളെയും പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഗോപാൽപൂരിലെ ബീച്ചിന് സമീപമായിരുന്നു സംഭവം. ആളൊഴിഞ്ഞ വീട്ടിലേക്ക് പെൺകുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം പത്ത് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.
പ്രതികൾ മദ്യലഹിയിലായിരുന്നു. പെൺകുട്ടിയെ അസഭ്യം പറഞ്ഞത് ആൺ സുഹൃത്ത് ചോദ്യം ചെയ്‌തിരുന്നു. പിന്നാലെ പ്രതികൾ ആൺ സുഹൃത്തിനെ മർദ്ദിക്കുകുയും കെട്ടിയിടുകയും ചെയ്‌ത ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വിദ്യാർഥിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. വിദ്യാർഥിക്ക് കൗൺസിലിംഗ് നൽകിയതായും പോലീസ് അറിയിച്ചു