ഹഫർ അൽ ബാതിൻ : ഹഫർ അൽ ബത്തിനിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട തമിഴ്‌നാട്സ്വദേശിയുടെ മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി ഖബറടക്കി. ചെങ്കൽപട്ടം കോവളം സ്വദേശി തമീം അൻസാരിയുടെ (56 വയസ്സ്) മൃതദേഹമാണ് ഖബറടക്കിയത്.
മുപ്പത്തിയഞ്ച് വർഷങ്ങളായി ദിബിയായിൽ ജോലി ചെയ്‌തു വരികയായിരുന്നു. പെരുന്നാൾ അവധിക്ക് ഹഫർ ആൽ ബാത്തിനിലുള്ള സുഹൃത്തിന്റെ റൂമിൽ ചെന്നതായിരുന്നു തമീം അൻസാരി. റൂമിലെത്തിയ അദ്ദേഹത്തിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയുമായിരുന്നു. ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഈ മാസം നാട്ടിലേക്ക് മടങ്ങുവാനുള്ള തയ്യാറെടുപ്പിനിടയിലായിരുന്നു മരണം സംഭവിച്ചത്
ഭാര്യ: അമീറ നിഷ(46), മകൾ: അസീമ ബാനു(24) ഹഫർ ആൽ ബത്തീൻ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്ത് നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം സുഹൃത്ത് സുൽത്താനും സുഹൃത്തുക്കളും ചേർന്ന് മൃദദേഹം ഏറ്റെടുത്ത് ഹഫർ ആൽ ബാത്തിനിൽ ഖബറടക്കി.