ഒട്ടാവ: ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ ഇസ്രയേലിനെ പിന്തുണച്ച് ജി-7 ഉച്ചകോടി. പശ്ചിമേഷ്യയിലെ വിഷയങ്ങൾ വഷളാക്കിയത് ഇറാൻ ആണെന്നും ഇസ്രായേലിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും ജി -7 രാജ്യങ്ങളുടെ പ്രതിനിധികൾ പറഞ്ഞു. അതേ സമയം ഗാസയിൽ നിർത്തൽ പ്രഖ്യാപിക്കണമെന്നും പ്രശ്‌നങ്ങൾ ചര്‍ച്ച ചെയ്‌ത് പരിഹരിക്കണമെന്നും കാനഡയിൽ നടക്കുനിന്ന ഉച്ചകോടി ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിൽ ഭീകരതയും അസ്ഥിരതയും സൃഷ്ടിച്ചതിന്റെ കാരണക്കാർ ഇറാൻ ആണെന്നും ഇറാന് ഒരിക്കലും ആണവായുധം കൈവശം വെക്കാൻ അവകാശമില്ലെന്നും ജി-7 രാജ്യങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇറാൻ തയ്യാറാകണമെന്നും ജി-7 പ്രതിനിധികൾ ആവശ്യപ്പെട്ടു.
അതിനിടെ ജി -7 ഉച്ചകോടിയിൽ നിന്നും ട്രംപ് പെട്ടെന്ന് മടങ്ങി. വാഷിങ്ങ്ടണിൽ പ്രധാനപ്പെട്ട ചില പരിപാടികളിൽ പങ്കെടുക്കാനുണ്ടെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞത്