ലണ്ടൻ : ജൂൺ 12 ന് അഹമ്മദാബാദിൽ തകർന്ന എയർ ഇന്ത്യ ബോയിംഗ് 787 വിമാനപടത്തിൽ എയർ ഇന്ത്യയുടെയോ ബോയിംഗ് കമ്പനിയുടെയോ ഭാഗത്ത് തെറ്റ് ഉണ്ടായതായി കണ്ടെത്തിയാൽ അന്താരാഷ്ട്ര വ്യോമയാന നിയമപ്രകാരം പരിധിയില്ലാത്ത നഷ്ടപരിഹാരത്തിന് ബാധ്യസ്ഥരായിരിക്കുമെന്ന് യുകെ നിയമ വിദഗ്ധർ. ലണ്ടൻ മാർക്കറ്റ് വഴി പുനർ ഇൻഷുർ ചെയ്തിട്ടുള്ള എയർ ഇന്ത്യയ്ക്ക് 1.5 ബില്യൺ ഡോളർ ബാധ്യതാ ഇൻഷുറൻസ് ഉണ്ടെങ്കിലും ഇത്തരമൊരു സാഹചര്യത്തിൽ ക്ലെയിമുകൾ സാധരണ പരിധി കവിയുമെന്ന് അവർ പറഞ്ഞു. കൊല്ലപ്പെട്ടവർക്ക് എയർ ഇന്ത്യ ഇതിനകം തന്നെ നഷ്ടപരിഹാരമായി 1 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര വിമാനയാത്രയിൽ എയർലൈനുകളുടെ ബാധ്യത നിയന്ത്രിക്കുന്ന മോൺട്രിയൽ കൺവെൻഷൻ പ്രകാരം ഇത്തരം സാഹചര്യങ്ങളിൽ വിമാനക്കമ്പനി ബാധ്യസ്ഥരാണെന്ന് കരുതപ്പെടുന്നു, ഒരു അപകടത്തിൽ മരണത്തിനോ ഗുരുതരമായ പരിക്കിനോ പ്രത്യേക ഡ്രോയിംഗ് അവകാശങ്ങൾ (SDRs) – പ്രകാരം നിശ്ചിത നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. ഇത് ഏകദേശം ഒരാൾക്ക് ₹1.82 കോടി വരെ വരുമെന്നാണ് കണക്കാക്കുന്നത്. അടിസ്ഥാന നഷ്ടപരിഹാരത്തിന് എയർലൈൻ ബാധ്യസ്ഥരാണ്.