ന്യൂഡൽഹി : ഉപാധികളില്ലാത്ത കീഴടങ്ങാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനം തന്റെ രാജ്യം അംഗീകരിക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി അറിയിച്ചതായി ടെലിവിഷൻ അവതാരകൻ വായിച്ച പ്രസ്താവന. ഇസ്രായേൽ ഇറാനിൽ ബോംബാക്രമണം ആരംഭിച്ചതിനുശേഷം സ്റ്റേറ്റ് മീഡിയയിൽ സംപ്രേഷണം ചെയ്ത പ്രസംഗത്തിൽ ഇസ്ലാമിക് റിപ്പബ്ലിക്കിന്മേൽ സമാധാനമോ യുദ്ധമോ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് ഖമേനി പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.
“ഇറാൻ, ഇറാനിയൻ രാഷ്ട്രം, അതിന്റെ ചരിത്രം എന്നിവ അറിയുന്ന ബുദ്ധിമാനായ ആളുകൾ ഒരിക്കലും ഈ രാജ്യത്തോട് ഭീഷണിയുടെ ഭാഷയിൽ സംസാരിക്കില്ല, കാരണം ഇറാൻ രാഷ്ട്രം കീഴടങ്ങില്ല,” അദ്ദേഹം പറഞ്ഞു. ഏതെങ്കിലും യുഎസ് സൈനിക ഇടപെടൽ പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങൾ വരുത്തുമെന്ന് അമേരിക്കക്കാർ അറിയണമെന്നും ഖമേനി പറഞ്ഞു.
ഇതിനിടെ ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ഇസ്രായേലിനൊപ്പം ചേരുന്നത് ഉൾപ്പെടെയുള്ള നിരവധി സാധ്യതകൾ ട്രംപും സംഘവും പരിഗണിക്കുന്നുണ്ടെന്ന് ചില റിപ്പോർട്ടുകളുണ്ട്.