ടെൽഅവീവ്: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനയിയെ ജീവനോടെ തുടരാൻ അനുവദിക്കില്ലെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കാട്ട്സ്. ഖാംനയിയുടെ ലക്‌ഷ്യം സാധാരണക്കാർ ആണെന്നും കാട്ട്സ് പറഞ്ഞു. ഇസ്രായേൽ ആശുപത്രി ആക്രമിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്റെ പ്രഖ്യാപനം.
ഇസ്രയേലിന്റെ ബീർഷെബയിലെ സോറോക്കൊ ആശുപത്രിക്കാണ് ഇറാൻ ആക്രമത്തിൽ നാശനഷ്ടമുണ്ടായത്. ഇറാനിലെ ഫോർഡോ ആണവവകേന്ദ്രം ആക്രമിക്കാൻ യുഎസ് പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് ഇറാന്റെ ആക്രമണം.
ആശുപത്രിയിലേക്ക് തുടർച്ചയായി ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു എന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്. ഫലസ്‌തീനിൽ നിന്നും പരിക്ക് പറ്റുന്ന പട്ടാളക്കാരെ ചികിൽസിക്കുന്ന ആശുപത്രിയാണിത്. ആക്രമണത്തിൽ 40 ഓളം പേർക്ക് പരിക്ക് പറ്റിയതായി ഇസ്രായേൽ പറഞ്ഞു. .
നേരത്തെ ഖാംനെയി നിരുപാധികം കീഴടങ്ങണമെന്ന് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ കീഴടങ്ങില്ലെന്നും അമേരിക്കയുടെ സൈനിക ഇടപെടലുണ്ടായാൽ അതിന് വലിയ തിരിച്ചടി നൽകുമെന്നായിരുന്നു ഖാംനേയിയുടെ മറുപടി.
ഇറാനെ യും ഇറാൻ ജനതയെയും അതിന്റെ ചരിത്രത്തെയും അറിയുന്ന ബുദ്ധിയുള്ള മനുഷ്യരാരും ഈ രാജ്യത്തിന് നേരെ ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കില്ല. കാരണം ഇറാനെന്ന രാജ്യം ഒരിക്കലും കീഴടങ്ങില്ല. മാത്രമല്ല, ഏതെങ്കിലും തരത്തിൽ അമേരിക്കയുടെ ആക്രമണം ഉണ്ടായാൽ അതിന് അപരിഹാര്യമായ തിരിച്ചടി ഉണ്ടാകുമെന്ന് അമേരിക്ക മനസ്സിലാക്കണം എന്നായിരുന്നു ഖാംനയിയുടെ മറുപടി