ദമ്മാം: പാലക്കാട് കല്ലടിക്കോട് സ്വദേശി പറക്കാട് അബ്ദുലത്തീഫ് വാവ ബാവ(51) ഹൃദയാഘാതം മൂലം മരണപെട്ടു. ശനിയാഴ്‌ച രാവിലെ അൽഖോബാറിലെ റാക്കയിലെ റൂമിൽ നിന്നും നെഞ്ച് വേദനയെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അൽ സലാമ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
17 വർഷമായി സൗദിയിൽ പ്രവാസിയാണ്. അൽ ഖോബാറിലെ ഇന്റർ റെൻറ് എ കാർ കമ്പനിയിൽ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിൻറെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി വരുന്നു. പിതാവ്: ബാവ, മാതാവ്: നൂർജഹാൻ, ഭാര്യ: റഹ്‌ജാനാത്ത്, മക്കൾ: സാലിഹ, മുബഷിറ, അബ്ദുൽ ബാസിത്