റിയാദ്: തൊടുപുഴ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരണപ്പെട്ടു. തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി നസീർ സൈനുദ്ധീൻ (53) ആണ് മരണപ്പെട്ടത്. റിയാദിലെ താമസ വെച്ചായിരുന്നു മരണം. 32 വർഷമായി റിയാദിൽ ജോലി ചെയ്തു വരികയാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, റിയാസ് ചിങ്കത്തു, റഫീഖ് ചെറുമുക്ക്, നസീർ കണ്ണീരി, ഹാഷിം കോട്ടക്കൽ, സുഹൃത്ത് മുരളി എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വരുന്നു.
പിതാവ് പരേതനായ സൈനുദ്ധീൻ, മാതാവ്: മിസ്രി, ഭാര്യ: നസീമ, മക്കൾ: ഫായിസ്, അഫ്‌സ.