28.5 C
Saudi Arabia
Friday, August 22, 2025
spot_img

അമേരിക്ക അനന്തര ഫലങ്ങൾ അനുഭവിക്കേണ്ടി വരും – ഹൂതികൾ

സന: ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമത്തിച്ചതിന് പിന്നാലെ അമേരിക്കക്ക് മുന്നറിയിപ്പുമായി ഹൂതികൾ. അമേരിക്ക ഇതിന്റെ അനന്തര ഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് അവർ മുന്നറിയിപ്പ് നൽകി. പൊളിറ്റിക്കൽ ബ്യുറോ നേതാവ് ഹെസാം അൽ ആസാദ് ആണ് അമേരിക്കക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നത്.

ഇസ്രയേലുമായി ചേർന്ന് അമേരിക്ക ഇറാനെ ആക്രമിച്ചാൽ അമേരിക്കയുടെ യുദ്ധക്കപ്പലുകളും ചരക്കു കപ്പലുകളും ചെങ്കടലിൽ മുക്കുമെന്ന് കഴിഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഹൂതി വിമതരുടെ നക്‌താവ്‌ യഹിയ സാരിയാണ് മുന്നറിയിപ്പ് നൽകിയിരുന്നത്.

നേരത്തെ ഗാസയിൽ ഇസ്രായേൽ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഫലസ്ഥീനികൾക്ക് പിന്തുണ അറിയിച്ചു കൊണ്ട് കപ്പലുകൾ ആക്രമിച്ചിരുന്നു. ഇസ്രായേലിന് പിന്തുണ നൽകുന്ന രാഷ്ട്രങ്ങളുടെ കപ്പലുകളെയായിരുന്നു ആക്രമിച്ചിരുന്നത്. ഇതിന് പിന്നാലെ ഹൂതികൾക്ക് നേരെ അമേരിക്ക വ്യാപകമായ ആക്രമണങ്ങൾനടത്തിയിരുന്നു.

ഒമാന്റെ മധ്യസ്ഥതയിൽ ഇക്കഴിഞ്ഞ മേയിലാണ് അമേരിക്കയും ഹൂതികളും തമ്മിലെ വെടി നിർത്തൽ കരാറിൽ എത്തിയത്. ചെങ്കടലിലും ബാബ് അൽ- മന്ദബ്‌ കടലിടുക്കിലും ഇരു കക്ഷികളും പരസ്പരം ആക്രമണത്തിൽ ഏർപ്പെടില്ലെന്ന് കരാർ ചെയ്‌തിരുന്നു. കരാർ വന്നതിന് ശേഷം പരസ്പരം ആക്രമണങ്ങൾ നടന്നിരുന്നില്ല.

 

Related Articles

- Advertisement -spot_img

Latest Articles