വാഷിങ്ടൺ: ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ തകർത്തതിന് പിന്നാലെ വീണ്ടും ആക്രമിക്കുമെന്ന ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്. ഇറാൻ സമാധാന ശ്രമങ്ങൾ ഉടൻ നടത്തിയില്ലെങ്കിൽ കാത്തിരിക്കുന്നത വൻ ദുരന്തമാണെന്നാണ് ട്രംപ് പറഞ്ഞത്.
അക്രമിക്കപെടാൻ ഇറാനിൽ ഇനിയും ഇടങ്ങളുണ്ടെന്ന് ഇറാൻ ഓർക്കണമെന്നും സമാധാനത്തിലേക്ക് എത്താൻ ഇറാൻ ഇനിയും തയ്യാറാകാത്ത പക്ഷം മറ്റു ലക്ഷ്യങ്ങൾ കൂടി ആക്രമിക്കപേടുമെന്നും ട്രംപ് മുന്നറിയിപ്പിൽ പറയുന്നു.
ഇറാൻ ഇസ്രായേൽ സംഘർഷത്തിന്റെ പത്തം ദിവസമാണ് അമേരിക്ക നേരിട്ട് യുദ്ധത്തിൽ ഇടപെട്ടത്. ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങൾ അക്രമിച്ചെന്നും ആക്രമണം വലിയ സൈനിക വിജയമാണെന്നും ട്രംപ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു.
അമേരിക്കക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ അറിയിച്ചു. അമേരിക്കൻ ആക്രമണത്തിന്റെ പശ്ചാത്തലതിൽ ഇസ്രായേൽ നഗരങ്ങൾ അതീവ ജാഗ്രതയിലാണ്.