ടെഹ്‌റാൻ: ഇസ്രായേലിന് വേണ്ടി ചാരപ്പണി നടത്തിയയാളെ ഇറാൻ വധിച്ചു. ഇസ്രായേൽ ചാര ഏജന്സിയായ മൊസാദിന് വേണ്ടി രഹസ്യങ്ങൾ ചോർത്തി നൽകിയ മജീദ് മോസയെബിയെയാണ് ഇറാൻ വധിച്ചത്. ഇറാനിലെ ജ്യഡീഷ്യൽ ന്യൂസ് ഔട്ട് ലെറ്റായ മിസാൻ ഓൺലൈനെ ഉദ്ധരിച്ചു വാർത്താ ഏജൻസികളാണ് വിവരം റിപ്പോർട്ട് ചെയ്‌തത്.
സുപ്രീം കോടതി ശിക്ഷ വഹിച്ച ശേഷം മജീദ് മോസയെബിയയെ ക്രിമിനൽ നടപടിയുംപൂർത്തീകരിച്ചു ഇന്ന് രാവിലെ തൂക്കിലേറ്റിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേലിന്റെ മൊസാദ് ഇന്റലിജൻസ് ഏജൻസിക്ക് വേണ്ടി രഹസ്യ വിവരങ്ങൾ മജീദ് മോസയെബി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേലിൻറെ ആക്രമണത്തിന് ശേഷം ചാരപ്പണി നടത്തിയെന്ന സംശയത്തിന്റെ പേരിൽ നിരവധിയായലുകളെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇസ്രായേലിന് രഹസ്യങ്ങൾ കൈമാറിയതിന്റെ പേരിൽ നേരത്തെയും ഇറാൻ ആളുകൾക്ക് വധ ശിക്ഷ നൽകിയിരുന്നു.