ഭുവനേശ്വർ: പെൺകുട്ടി ജാതിമാറി വിവാഹം കഴിച്ചതിന് ആദിവാസി കുടുംബത്തിലെ 40 പുരുഷന്മാരെ മൊട്ടയടിപ്പിച്ചു. ഒഡിഷയിലെ നായഗഡ ജില്ലയിലാണ് സംഭവം. യുവതിയുടെ ബന്ധുക്കളാണ് മൊട്ടയടിക്ക് വിധേയരാകേണ്ടി വന്നത്. ശുദ്ധീകരണത്തിൻറെ ഭാഗമായി സ്വന്തം സമുദായത്തിലേക്ക് തിരിച്ചെടുക്കുന്നതിന് വേണ്ടിയാണ് മൊട്ടയടിക്കപ്പെട്ടത്,
പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടി പട്ടിക ജാതിയിൽ പെടുന്ന ഒരു യുവാവിനെ വിവാഹം ചെയ്‌തതിനെ തുടർന്നാണ് കുടുംബത്തിലെ മുഴുവൻ പുരുഷൻമാരെയും മുണ്ഡനം ചെയ്യിപ്പിച്ചത്. യുവാവും യുവതിയും തമ്മിലുള്ള ബന്ധം നേരത്തെ കുടുംബ അറിഞ്ഞിരുന്നെങ്കിലും ജാതി ചൂണ്ടിക്കാട്ടി വിവാഹം കഴിക്കാൻ സമ്മതം നൽകിയില്ല, തുടർന്ന് ഇരുവരും മറ്റൊരു ഗ്രാമത്തിൽ പോയി വിവാഹം ചെയ്യുകയായിരുന്നു.
മറ്റൊരു ജാതിയിൽ പെട്ട യുവാവിനെ വിവാഹം കഴിച്ചതോടെ യുവതിയുടെ കുടുംബം സ്വന്തം ജാതിയിൽ നിന്നും പുറത്തായതായി നാട്ടുകാർ ആരോപിച്ചു. സ്വന്തം ജാതിയിലേക്ക് തിരികെ വരണമെങ്കിൽ പെൺകുട്ടിയുടെ കുടുംബത്തിലെ പുരുഷന്മാർ തല മൊട്ടയടിക്കണമെന്നും ആടുകൾ, കോഴികൾ, പന്നി എന്നിവ ബലിനൽകുകയും ചെയ്തെങ്കിൽ മാത്രമേ ജാതിയിൽ തുടർന് സാധിക്കുകയുള്ളൂ എന്നും നാട്ടുകാർ പറഞ്ഞു.
തുടർന്ന് യുവതിയുടെ കുടുംബം തല മുണ്ഡനം ചെയ്യാനും ബലി നൽകാനും ത യ്യാറാവുകയായിരുന്നു. സംഭവത്തിൽ ജില്ലാ കളക്ടർ ബിഡിഒ യോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.