ദാമാസ്കസ്: സിറിയയിൽ ദേവാലയത്തിൽ ചാവേർ ആക്രമണം. ആക്രമണത്തിൽ 15 പേർ കൊല്ലപെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ദമാസ്കസിലെ സെൻറ് ഏലിയാസ് ദേവാലയത്തിലാണ് സ്ഫോടനം നടന്നത്.
ദേവാലയത്തിൽ പ്രവേശിച്ചയുടൻ ഭീകരൻ പ്രാർഥിക്കുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നീട് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ചാവേറിനൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.