പാലക്കാട്: ഡാമിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ ഒഴുക്കിൽ പെട്ടു. പാലക്കാട് മീനാക്ഷിപുരം കമ്പാലത്തറ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളാണ് ഒഴുക്കിൽ പെട്ടത്.
ചിറ്റൂർ അണിക്കോഡ് സ്വദേശി വിഷ്‌ണു പ്രസാദ് (18) പുതുനഗരം സ്വദേശി കാർത്തിക് (19) എന്നിവരാണ് അപകടത്തിൽ പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു വിദ്യാർഥികൾ. ഇരുവരും പ്ലസ് ടു വിദ്യാർഥികളാണ്.
വിദ്യാർഥികൾക്കായി പോലീസും ഫയർഫോയ്‌സും ചേർന്ന് തെരച്ചിൽ നടത്തുകയാണ്. ചിറ്റൂർ ഫയർ ഫോയ്‌സിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.