ദമ്മാം: അമേരിക്കൻ സൈനിക ക്യാമ്പുകളിൽ ഇറാൻ നടത്തികൊണ്ടിയിരിക്കുന്ന ആക്രമണത്തെ തുടർന്ന് ബഹ്‌റൈനും വ്യോമ പാത അടച്ചു. നേരത്തെ ഖത്തർ അവരുടെ വ്യോമ പാത താൽക്കാലികമായി അടച്ചിരുന്നു. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമങ്ങൾക്ക് തിരിച്ചടി നൽകി കൊണ്ടാണ് ഗൾഫിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചത്.
രണ്ട് ദിവസം മുൻപ് തന്നെ ബഹ്‌റൈൻ ശക്തമായ മുൻ കരുതലുകൾ എടുത്തിരുന്നു. ജനങ്ങൾക്ക് സുരക്ഷാ നിർദേശങ്ങൾ നൽകിയിരുന്നു. പ്രധാന റോഡുകളിലെ ഗതാഗതം നിയന്ത്രിച്ചിരുന്നു. മുഴുവൻ ജോലിക്കാർക്കും വർക്ക് അറ്റ് ഹോം രീതിയിൽ ജോലി ചെയ്യാൻ നിർദ്ദേശം നൽകിയിരുന്നു.