റിയാദ്: വാഹനാപകടത്തിൽ മലയാളി പെൺകുട്ടി മരണപെട്ടു. തൃശൂർ തളിക്കുളം സ്വദേശി കല്ലിപ്പറമ്പിൽ സിദ്ധീഖ് ഹസൈനാരിന്റെ മകൾ ഫർഹാന ഷെറിനാണ് മരണപ്പെട്ടത്. ചൊവ്വാഴ്‌ച പുലർയായിരുന്നു അപകടം. അൽ ഹസയിൽ നിന്നും റിയാദിലേക്കുള്ള യാത്രാ മധ്യേയായിരുന്ന അപകടം.
സിദ്ധീഖും ഭാര്യയും രണ്ടു കുട്ടികളൂം പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്, ഫർഹാന ഷെറിൻ സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടിരുന്നു. പരിക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
സന്ദർശന വിസയിലെത്തിയ കുടുംബത്തിന്റെ വിസ പുതുക്കുന്നതിന് സിദ്ധീഖ് കുടുംബ സമേതം ബഹ്‌റൈനിൽ പോയി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ദമ്മാം റിയാദ് ഹൈവേയിൽ ഖുറൈസിന് സമീപം ഹുറൈറ എന്ന സ്ഥലത്തുവെച് ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു.