കൊച്ചി: പള്ളുരുത്തിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. പെൺ സുഹൃത്തിൻറെ ഭർത്താവ് ഷിഹാസാണ് ആഷിഖിനെ കൊലപ്പെടുത്തിയത്. പ്രതി കുറ്റം സമ്മതിച്ചെന്നും ഇയാളെ കസ്റ്റഡിയിലെടുത്തെന്നും മട്ടാഞ്ചേരി പോലീസ് അറിയിച്ചു.
തിങ്കളാഴ്‌ച വൈകീട്ടാണ് മിനി ലോറിയിൽ രക്തം വാർന്ന നിലയിൽ ആഷിഖിനെ കണ്ടെത്തിയത്. പെൺ സുഹൃത്താണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെയാണ് പെൺ സുഹൃത്തിനെയും ഭർത്താവിനെയും പോലീസ് ചോദ്യം ചെയ്‌തത്. കൊലപാതകത്തിൽ പെൺ സുഹൃത്തിന് പങ്കുണ്ടോ എന്ന് പരിശോധിക്കുകയാന്നെയും പോലീസ് അറിയിച്ചു.