33.3 C
Saudi Arabia
Friday, August 22, 2025
spot_img

മുണ്ടക്കൈയിൽ വീണ്ടും ഉരുൾ പൊട്ടൽ; ആളപായമില്ല.

കൽപറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ. ശക്തമായ മലവെളളപ്പാച്ചിലും ഉണ്ടായതായി റിപ്പോർട്ട്. നേരത്തെ ഉരുൾ പൊട്ടലുണ്ടായിരുന്ന വെള്ളരിമലയിൽ തന്നെയാണ് വീണ്ടും ഉരുൾപൊട്ടിയതെന്നാണ് സൂചന. ബെയ്‌ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. വലിയ കല്ലുകൾ ഒഴുകി വരുന്നതായി റിപ്പോർട്ടുകളുണ്ട്.

സ്ഥലത്ത് രണ്ട് ദിവസങ്ങളിലായി നല്ല മഴ തുടരുകയാണ്. ആശങ്കപെണ്ട സാഹചര്യം ഇല്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബെയ്‌ലി പാലത്തിന് അപ്പുറത്ത് ആരും താമസമില്ല. സർക്കാർ സംവിധാനങ്ങൾ സ്ഥലത്തുണ്ട്. ചൂരൽമല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles