ബീജിംഗ് : ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) യോഗത്തിൻറെ സംയുക്ത പ്രസ്താവനയിൽ ഒപ്പിടാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിസമ്മതിച്ചു, പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് പരാമർശിക്കാത്ത പ്രസ്‌താവനയിൽ ഒപ്പിടില്ലെന്നാണ് ഇന്ത്യയുടെ ഉറച്ച നിലപാട്. തീവ്രവാദത്തെക്കുറിച്ചുള്ള ഇന്ത്യയുടെ വ്യക്തമായ നിലപാടും പാകിസ്ഥാന്റെ തീവ്രവാദ പിന്തുണയ്‌ക്കെതിരെയുള്ള ശക്തമായ സന്ദേശവുമാണിത്
പഹൽഗാം അക്രമത്തെ പരാമർശിക്കാത്ത പ്രസ്തവാനയിൽ, മേഖലയിലെ അശാന്തിക്ക് ഇന്ത്യയെ പരോക്ഷമായി കുറ്റപ്പെടുത്തികൊണ്ട് ബലൂചിസ്ഥാനെ പരാമർശിക്കുകയും ചെയ്യുന്നുണ്ട്. പഹൽഗാം ആക്രമണത്തെ ഒഴിവാക്കിയത് പാകിസ്ഥാന്റെ സ്വാധീനമാണ്. അവരുടെ സഖ്യകക്ഷിയായ ചൈന നിലവിൽ എസ്‌സിഒയുടെ അധ്യക്ഷനാണ്.
തീവ്രവാദം ദേശീയ അതിർത്തികളെ മാനിക്കുന്നില്ലന്ന് രാജ്‌നാഥ് സിംഗ് മുന്നറിയിപ്പ് നൽകി, ഭീകരവാദ ഭീഷണിയെ നേരിടാൻ ലോക രാഷ്ട്രങ്ങളുടെ ഐക്യത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു.
ഇന്ത്യയ്ക്ക് “ഭീകരതയോട് ഒരു വിട്ടുവീഴ്ചയുമില്ല” എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയ്‌ക്കെതിരായ ന്യായമായ പ്രതികരണമായി ഓപ്പറേഷൻ സിന്ദൂരിനെ വിവരിച്ചു. സമാധാനത്തിനും സമൃദ്ധിക്കും ഒരുമിച്ച് നിലനിൽക്കാൻ കഴിയില്ല,. എല്ലാവരുടെയും സുരക്ഷയ്ക്കുംസമാധനത്തിനും വേണ്ടി ഈ വെല്ലുവിളികളെ നേരിടാൻ ശക്തമായ, ഏകീകൃത ശ്രമങ്ങൾക്ക് സിംഗ് ആഹ്വാനം ചെയ്തു.
2001 ൽ സ്ഥാപിതമായ എസ്‌സിഒയിൽ ബെലാറസ്, ചൈന, ഇന്ത്യ, ഇറാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, പാകിസ്ഥാൻ, റഷ്യ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ 10 രാജ്യങ്ങളാണ് അംഗങ്ങൾ.