തിരുവനന്തപുരം: നിലമ്പൂർ ഉപ തെരെഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്ത് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്‌തു ചുമതലയേറ്റു. ദൈമനാമത്തിലായിരുന്നു ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീഷൻ, സ്പീക്കർ എഎൻ ഷംഷീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പുതിയ എംഎൽഎക്ക് യുഡിഎഫ്, എൽഡിഎഫ് നേതാക്കൾ ആശംസ നേർന്നു.
ഉച്ചത്തിരിഞ്ഞു മൂന്നരക്ക് ശേഷമായിരുന്നു നിയമസഭാ ഹാളിലായിരുന്നു ചടങ്ങ്, ജനങ്ങളുടെ കൂടെയുണ്ടാവുമെന്നും നേരത്തെ പരാജയപെട്ടിട്ടും നിലമ്പൂരിൽ നിലമ്പൂരിൽ നിന്നും പിൻമാറാതെ നിന്നുവെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.