റിയാദ്: കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ മരണപെട്ടു. കൊല്ലം ക്ലാപ്പന പുതുതെരുവ് സ്വദേശി കാവുംതറയിൽ ഷമീറാണ് മരണപ്പെട്ടത്. താമസസ്ഥലത്തു വെച്ച് ശാരീരിക അശ്വസ്തതകളുണ്ടായതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദാറുൽ ഷിഫാ ആശുപത്രീയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദിൽ ഖബറടക്കും. ബത്ഹയിലെ ഗുറാബി സ്ട്രീറ്റിൽ ഇലക്ട്രിക്ക് ഷോപ്പിൽ ജീവനക്കാരനായിരുന്നു. 18 വർഷമായി ഷമീർ റിയാദിൽ തന്നെയാണ്. കുടുംബം റിയാദിലുണ്ട്.
പിതാവ്: പരേതനായ കാവുംതറയിൽ അബ്ദുൾസലാം, മാതാവ്: റംല, ഭാര്യ: അൻസില, മക്കൾ: മുഹമ്മദ് ഫർഹാൻ, ഫൈറ(റിയാദ് അലിഫ് ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർഥികളാണ്), മുഹമ്മദ് ഫൗസാൻ. മരണാന്തര നടപടി ക്രമങ്ങൾക്ക് റിയാദ് ഐസിഎഫ് വെൽഫെയർ ടീം അംഗങ്ങൾ ഇബ്രാഹീം കരീം, അമീൻ ഓച്ചിറ, റസാഖ് വയൽക്കര, അലി ചെറുവാടി നേതൃത്വം നൽകുന്നു.