തിരുവനന്തപുരം: കേരള സർവകലാശാല രജിസ്റ്റാറെ വിസി സസ്‌പെൻഡ് ചെയ്‌തതിൽ പ്രതിഷേധിച്ചു എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ രാജ് ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതോടെ പോലീസ് ജല പീരങ്കികൾ പ്രയോഗിച്ചു.
പ്രവർത്തകരും പോലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. എസ്എഫ്ഐക്ക് പിന്നാലെ ഡിവൈ എഫ് ഐയും രാജ്ഭവനിലേക്ക് മാർച്ച് നടത്തി. സർവകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്ര വിവാദത്തെ തുടർന്ന് രജിസ്റ്റാറെ വിസി സസ്‌പെൻഡ് ചെയ്‌തിരുന്നു;
വിവാദത്തെ തുടർന്ന് സെനറ്റ് ഹാളിൽ നടത്താനിരുന്ന പരിപാടി രജിസ്റ്റാർ റദ്ദാക്കിയ കാരണത്താലാണ് രജിസ്റ്റാർ കെഎസ് അനിൽ കുമാറിനെ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്‌തത്. മുൻവിധിയോടെ പരിപാടി റദ്ദാക്കി ഗവർണറോട് അനാദരവ് കാണിച്ചു എന്ന കാരണത്താലാണ് സസ്‌പെൻഷൻ. ഗവർണർ എത്തുന്നതിന് മുന്നേ തന്നെ പരിപാടിയുടെ അനുമതി റദ്ദാക്കിയെന്നാണ് രജിസ്റ്റാർ വിശദീകരണം നൽകിയത്.