18.7 C
Saudi Arabia
Sunday, March 22, 2026
spot_img

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു വീട് കത്തി നശിച്ചു

കൊല്ലം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു വീട് കത്തി നശിച്ചു. ബുധനാഴ്‌ച രാത്രി എട്ടു മണിയോടെയാണ് അപകടം ഉണ്ടായത്. കൊല്ലം അരിപ്പ ബ്ളോക്ക് നമ്പർ 189 ലെ തുളസിയുടെ വീടാണ് കത്തി നശിച്ചത്.

അപകടം നടക്കുമ്പോൾ വീട്ടിൽ ആളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ഷെഡിൽ കത്തിച്ചു വെച്ചിരുന്ന വിളക്കിൽ നിന്നും തീ സമീപത്തെ വീട്ടിലേക്ക് പടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടി തെറിക്കുകയായിരുന്നു.

തീ പടരുന്നത് കണ്ട നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർ ഫോയ്‌സിനെ വിവരം അറിയിക്കുകയിരുന്നു.

Related Articles

- Advertisement -spot_img

Latest Articles