ജുബൈൽ : വിദ്യാർത്ഥികൾക്ക് അറിവിൻ്റെയും അനുഭവത്തിൻ്റെയും പുതു ലോകം തുറന്ന അൽഅസ്ഹർ സമ്മർ വെക്കേഷൻ കേമ്പിന് ഉജ്ജ്വല സമാപ്‌തി. കുട്ടികളിൽ മെമ്മറി സ്കിൽ, കമ്മ്യൂണിക്കേഷൻ സ്കിൽ, ലീഡർഷിപ്പ് സ്കിൽ, സഹാനുഭൂതി, മാതാപിതാക്കളോടുള്ള സ്നേഹം, പഠനത്തിൽ മികവ് പുലർത്തൽ തുടങ്ങി വിവിധ വിഷയങ്ങൾ കളികളിലൂടെയും കഥകളിലൂടെയും പകർന്നു നൽകുന്നതായിരുന്നു കേമ്പ്.
ജുബൈൽ അൽ അസ്ഹർ മദ്റസ വിദ്യാർത്ഥികൾക്കായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ( ഐ സി എഫ് ) സംഘടിപിച്ച നടത്തിയ സമ്മർ ക്യാമ്പിന് ലൈഫ് കോച്ചും ട്രൈനെറും ആയ ഇഖ്ബാൽ വെളിയംകോട് നേതൃത്വം നൽകി. മാതാപിതാക്കളോട് എങ്ങിനെ പെരുമാറണമെന്നും, സുഹൃത്തുക്കളെ എങ്ങിനെ പരിഗണിക്കണമെന്നും എങ്ങിനെയാണ് പഠിക്കേണ്ടതെന്നുമെല്ലാം കളികളിലൂടെ പഠിപ്പിക്കുന്നതായിരുന്നു ക്യാമ്പ്. വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിനായി നിത്യജീവിതത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളും കുട്ടികൾ പരിശീലിച്ചു. ഗ്രൂപ്പുകളായി തിരിഞ്ഞു കഴിവുകൾ അവതരിപ്പിച്ചാണ് പരിപാടി സമാപിച്ചത്.
ഐ സി എഫ് ജുബൈൽ റീജിണൽ ഡപ്യൂട്ടി പ്രസിഡന്റ് ശുകൂർ മുസ്ലിയാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.സി എഫ് നഷണൽ സെക്രട്ടറി ഉമർ സഖാഫി മൂർക്കനാട് ആമുഖ ഭാഷണം നാത്തി. പ്രസിഡന്റ്
അബദുൽ ജബ്ബാർ ആലപ്പുഴ അധ്യക്ഷത വഹിച്ചു, ജാഫർ കൊടിഞ്ഞി സ്വാഗതവും ഉനൈസ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു