28.1 C
Saudi Arabia
Sunday, July 6, 2025
spot_img

അലിഫ് സ്‌കൂളിൽ ഇന്റർഹൗസ് ചെസ് മത്സരം സംഘടിപ്പിച്ചു

റിയാദ്: വിദ്യാർത്ഥികളുടെ ബുദ്ധിശക്തിയും ഏകാഗ്രതയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അലിഫ് ഇന്റർനാഷണൽ സ്‌കൂളിൽ ഇന്റർഹൗസ് ചെസ് മത്സരം സംഘടിപ്പിച്ചു.

സ്കൂളിലെ നാല് ഹൗസുകളായ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ ടീമുകൾക്കായി വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ പ്രാതിനിധ്യം വഹിച്ചു. കാറ്റഗറി 1, കാറ്റഗറി 2 , കാറ്റഗറി 3 എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. കായികവിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന മത്സരങ്ങൾ വിദ്യാർത്ഥികൾ ക്കിടയിൽ വലിയ ഉത്സാഹം നൽകുന്നതായി.

സ്‌കൂൾ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ആദ്യ കരുക്കൾ നീക്കി ഉദ്ഘാടനം ചെയ്തു. മികച്ച ആസൂത്രണത്തിനും കുട്ടികളിൽ ഉന്മേഷം വളർത്തുന്നതിലും ചെസ്സ് പോലോത്ത മത്സരങ്ങൾ ഏറെ സഹായകമാവുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ഗേൾസ് വിഭാഗത്തിൽ ആയിഷ ഇസ (കാറ്റഗറി 1), സൈദ റിദ ഫാത്തിമ (കാറ്റഗറി 2), അലോന എൽസ (കാറ്റഗറി 3 ) എന്നിവരും ബോയ്സ് വിഭാഗത്തിൽ മുഹമ്മദ് നഷ്വാൻ (കാറ്റഗറി 1), മുഹാസ് മൂസ (കാറ്റഗറി 2), സെൽവന്തിര രാജൻ (കാറ്റഗറി 3) എന്നിവരും വിജയികളായി.

സി ഇ ഒ ലുഖ്‌മാൻ അഹ്‌മദ്‌ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. സോഫി മെഹ്മൂദ, മുഹമ്മദ് ശംഷാദ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

Related Articles

- Advertisement -spot_img

Latest Articles