28.1 C
Saudi Arabia
Sunday, July 6, 2025
spot_img

ബലാത്സംഗത്തിനിരയായ പെൺകുട്ടികളുടെ മൃതദേഹം കത്തിച്ചു; ശുചീകരണ തൊഴിലാളി

ബംഗളുരു: സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പടെ ബലാത്സംഗം ചെയ്യപ്പെട്ട നിരവധി സ്ത്രീകളുടെ മൃതദേഹങ്ങൾ കത്തിച്ചു കുഴിച്ചു മൂടിയെന്ന വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി. ധർമ്മസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയാണ് പൊലീസിന് മുന്നിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.

1998 നും 2014 നുമിടയിൽ നടന്ന സംഭവത്തിൽ പശ്ചാത്താപം തോന്നിയത് കൊണ്ടും ഇരകൾക്ക് നീതി ലഭിക്കണമെന്ന് ആഗ്രഹിച്ചത് കൊണ്ടുമാണ് തുറന്നു പറയുന്നതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ക്ഷേത്രത്തിന് പരിസരത്തുള്ളവിദ്യാർഥികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങളാണ് ഇയാൾ കത്തിച്ചത്. വ്യക്തി വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്ന് പറഞ്ഞ ഇയാൾ മൃതദേഹങ്ങൾ കുഴിച്ചു മൂടിയ സ്ഥലങ്ങളുടെ ഫോട്ടോയും പൊലീസിന് കൈമാറി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തൻ ജോലി ചെയ്യുന്ന പരിസരങ്ങളിൽ കണ്ട ഇത്തരം മൃതദേഹങ്ങൾ കത്തിച്ചു കുഴിച്ചിടാൻ തന്നെ നിർബന്ധിക്കുകയായിരുന്നു എന്നാണ് ഇയാൾ പറയുന്നത്. മൃതദേഹങ്ങൾ വിദ്യാർഥികളുടേതും സ്ത്രീകളുടേതും ആയിരുന്നു. മിക്കവാറും വസ്ത്രങ്ങൾ ഇല്ലാത്തവയായിരുന്നു. ചില മൃതദേഹങ്ങളിൽ ലൈംഗികാ തിക്രമത്തിന്റെയും കഴുത്ത് ഞെരിച്ചതിന്റെയും പാടുകൾ കണ്ടിരുന്നു. 1998 ൽ തൻറെ സൂപ്പർവൈസർ രഹസ്യമായി മൃതദേഹങ്ങൾ സംസ്കരിക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ച തന്നെ അയാൾ ക്രരൂരമായി മർദിച്ചു.

മൃതദേഹങ്ങളിൽ പലതും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടേതായിരുന്നു. അടിവസ്ത്രങ്ങളും പാവാടകളും ഇല്ലാത്ത മൃതദേഹങ്ങൾ ലൈംഗികാതിക്രമങ്ങൾക്ക് വിധേയമായവയായിരുന്നു. ഇതിൽ സ്‌കൂൾ യൂണിഫോമിലുള്ള കുട്ടികളുമുണ്ടായിരുന്നു. യൂണിഫോമോടെ ബാഗ് ഉൾപ്പടെ കുഴിച്ചിട്ടിട്ടുണ്ടെന്നും അയാൾ പറഞ്ഞു. 2014 ൽ തന്റെ കുടുംബത്തിൽ പെട്ട പ്രായപൂർത്തിയാവാത്ത ഒരാളെ സൂപ്രവൈസർ അറിയുന്ന ഒരാൾ പീഡിപ്പിച്ചു, ഇതിന് പിന്നലെ ഞങ്ങൾ ധർമ്മസ്ഥാലയിൽ നിന്നും രക്ഷപെട്ടു.

അയൽ സംസ്ഥാനത്ത് താമസിക്കുന്ന ഞങ്ങൾ  പേരുകൾ വെളിപ്പെടുത്താതെയും വീടുമാറിയുമാണ് താമസിക്കുന്നത്. മരിച്ചവരെയും കൊലപതകികളെയും കണ്ടെത്തുന്നതിന് വേണ്ടിയാണ് കാര്യങ്ങൾ വെളിപ്പെടുത്തിയത്. പോലീസുമായി സഹകരിക്കാൻ തയ്യാറാണെന്നും ഇയാൾ പറഞ്ഞു.

പ്രതികൾ ഉന്നതരാണ്, വളരെ സ്വാധീനമുള്ളവരാണ്. അവരെ എതിർക്കുന്നവരെ അവർ കൊലപ്പെടുത്തും, ധർമ്മസ്ഥല ക്ഷേത്രസമിതിയുമായും മറ്റു ജീവനക്കാരുമായി ബന്ധപെട്ടവരാണ്. മൃതദേഹങ്ങൾ സംസ്‌കരിക്കാൻ അവർ തന്നെ ഭീഷണി പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുമായിരുന്നു. എനിക്കും എന്റെ കുടുംബത്തിനും സംരക്ഷണം ലഭിച്ചു കഴിഞ്ഞാൽ അവരുടെ പേരുകളും പങ്കുകളും വെളിപ്പെടുത്തുമെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles