പാലക്കാട്: തൃത്താല ആലൂരിൽ സ്‌കൂളിന്റെ മേൽക്കൂര തകർന്നു വീണു. തൃത്താല എഎം യുപി സ്‌കൂളിൽ ശനിയാഴ്ച്ച വൈകീട്ടാണ് അപകടം നടന്നത്. ദ്രവിച്ച കഴുക്കോൽ മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
മേൽക്കൂരക്ക് മുകളിൽ നിന്നും താഴേക്ക് വീണ് ആലൂർ നിവാസിയായ ഒരു തൊഴിലാളിക്ക് പരിക്കേറ്റു, ഓട് വീണ് മറ്റൊരു തൊഴിലാളിക്കും പരിക്ക് പറ്റി. ഇരുവരെയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂളിന്റെ ചോർച്ചയുള്ള ഭാഗത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്.