മലപ്പുറം: അവസാനം ആളെക്കൊല്ലി കടുവ കൂട്ടിലായി. വനം വകുപ്പ് സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിൽ സ്ഥാപിച്ച കെണിയിലാണ് കടുവ കുടുങ്ങിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ആളെകൊള്ളി കടുവ തന്നെയാണോ കൂട്ടിൽ കുടുങ്ങിയത് ഉദ്യോഗസ്ഥർസ്ഥിരീകരിക്കേണ്ടതുണ്ട്.
ടാപിംഗ് തൊഴിലാളിയായ പാലത്തിങ്ങലിലെ അബ്ദുൽ ഗഫൂർ അലിയെ (44) കടുവ ആക്രമിച്ചു കൊന്നു തിന്നിരുന്നു. സുഹൃത്തായ അബ്ദുൽ സമദ് കണ്ടുനിൽക്കേയാണ് ഗഫൂറിനെ കടുവ പിടിക്കുന്നത്. മെയ് 15 നായിരുന്നു സംഭവം. ഇതിന് പിന്നാലെയാണ് വനം വകുപ്പ് കടുവയെ പിടിക്കാൻ കൂടി സ്ഥാപിച്ചത്. 53 ദിവസങ്ങൾക്ക് ശേഷമാണ് കടുവയെ പിടികൂടാൻ സാധിച്ചത്.