ആലപ്പുഴ: അമ്പലപ്പുഴയിൽ മകൻറെ മർദ്ദനമേറ്റ വീട്ടമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപ്പറമ്പിൽ ആനി(55)യാണ് മരിച്ചത്. മദ്യപിച്ചെത്തിയ മകൻ ജോൺസൺ ജോയി അമ്മയെ ക്രൂരമായി മർദിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മർദ്ദനമേറ്റിരുന്നു.
കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ജോൺസൺ മാതാപിതാക്കളെ ക്രൂരമായി മർദിച്ചു. ഇന്ന് രാവിലെ ചികിത്സയിലിരിക്കെയാണ് ആനി മരിച്ചത്. പിതാവിന്റെ പരാതിയിൽ ജോൺസണെപോലീസ് അറസ്‌റ്റ് ചെയ്‌തു. ജോൺസൺ റിമാൻഡിലാണ്.