39.8 C
Saudi Arabia
Friday, August 22, 2025
spot_img

ഒമാൻ വർക്ക് പെർമിറ്റ്; പുതുക്കാനുള്ള സമയം ജുലൈ 31ന് അവസാനിക്കും

മസ്‌ക്കറ്റ്: കാലാവധി അവസാനിച്ച വർക്ക് പെർമിറ്റ് വിസ പിഴയില്ലാതെ ജൂലായ് 31 വരെ പതുക്കാമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം. പ്രവാസികൾ ഈ സമയം പരമാവധി പ്രയോജനപ്പെരുത്തണമെന്നും അധികൃതർ അഭ്യർഥിച്ചു.

കോവിഡ് കാലയളവിൽ ഏർപ്പെടുത്തിയിട്ടുള്ള ഫീസുകളും ഏഴ് വർഷത്തിൽ കൂടുതലായുള്ള പിഴകളും ഒഴിവാക്കി നൽകും. വർക്ക് പെർമിറ്റ് പുതുക്കാൻ താല്പര്യമില്ലാത്തവർക്ക് പിഴ ഉണ്ടെങ്കിൽ അവ നൽകാതെ കരാർ റദ്ദാക്കി രാജ്യം വിടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

പ്രവാസികൾക്ക് രാജ്യത്ത് തുടരാനും വീണ്ടും ജോലി ചെയ്യാനുമുള്ള അവസരമാണ് സർക്കാർ നൽകുന്നത്.ഈ സമയത്ത് അടുത്ത രണ്ട് വർഷത്തേക്ക് തൊഴിലാളികൾക്ക് വർക്ക് പെർമിറ്റുകൾ പുതുക്കാൻ സാധിക്കും

തൊഴിലുടമകൾക്ക് താൽപര്യമില്ലെങ്കിൽ തൊഴിലാളികളുടെ പെർമിറ്റ് പുതുക്കാതെ അവരുടെ സേവനങ്ങൾ അവസാനിപ്പിക്കാൻ അവസരമുണ്ട്. നിലവിലുള്ള എല്ലാ പിഴകളും ഫീസുകളും ഒഴിവാക്കി നൽകും. പത്ത് വർഷമായി പ്രവത്തന രഹിതമായിരുന്ന ലേബർ കാർഡുകൾ സർക്കാർ റദ്ദാക്കിയിട്ടുണ്ട്.

കാർഡ് ഉടമകൾ അനുബന്ധ സേവനങ്ങൾക്ക് അപേക്ഷ നൽകാത്ത സാഹചര്യത്തിലാണ് ഈ നടപടി. ആവശ്യമായ രേഖകൾ സഹിതം കൃത്യമായി കാരണം ബോധിപ്പിച്ചാൽ കാർഡുകൾ വീണ്ടും പ്രവർത്തനസജ്ജമാക്കാം.

2017 ലും അതിന് മുമ്പും രജിസ്റ്റർ ചെയ്‌ത കുടിശ്ശികകളിൽ നിന്നും വ്യക്തികളെയും ബിസിനസ് ഉടമകളെയും ഒഴിവാക്കിയതായും അധികൃതർ അറിയിച്ചു.

ലിക്വിഡേറ്റ് ചെയ്‌ത കമ്പനികളുടെ തൊഴിലാളികളെ നാടുകടത്തുകയോ അവരുടെ സേവനങ്ങൾ മറ്റു കക്ഷികൾക്ക് കൈമാറുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ സാമ്പത്തിക ബാധ്യതകൽ എഴുതി തള്ളുമെന്നും മന്ത്രാലയം അറിയിച്ചു..

ലിക്വിഡേറ്റ് ചെയ്ത കമ്പനികളുടെ തൊഴിലാളികളെ നാടുകടത്തുകയോ, അവരുടെ സേവനങ്ങള്‍ മറ്റ് കക്ഷികള്‍ക്ക് കൈമാറുകയോ ചെയ്തിട്ടുണ്ടെകിൽ സാമ്പത്തിക ബാധ്യതകള്‍ എഴുതിത്തള്ളുമെന്നും മന്ത്രാലയം അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles