18.7 C
Saudi Arabia
Sunday, March 22, 2026
spot_img

വിദ്യാർഥിനിയെ ബ്ലാക്‌മെയിൽ ചെയ്‌ത്‌ പണം തട്ടാൻ ശ്രമം; യുവാക്കൾ പിടിയിൽ

മലപ്പുറം: വിദ്യാർഥിനിയെ ബ്ലാക്‌മെയിൽ ചെയ്‌ത്‌ പണം തട്ടാൻ ശ്രമിച്ച മൂന്ന് യുവാക്കൾ പോലീസ് പിടിയിൽ. മോർഫ് ചെയ്‌ത നഗ്ന ചിത്രങ്ങൾ പെൺകുട്ടിക്ക് അയച്ചു കൊടുത്തായിരുന്നു ഭീഷണി. പ്രതികളെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്‌തു.

കൊട്ടപ്പുറം സ്വദേശികളായ മുഹമ്മദ് തസ്‌രീഫ് (21), മുഹമ്മദ് നാദിൽ (21), പുളിക്കൽ സ്വദേശി ഷിഫിൻ ഷാൻ (22) എന്നിവരെയാണ് പോലീസ് പിടികൂടിയത്. വിദ്യാഥിനിയോട് അഞ്ചു ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. പണം തന്നില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിർമ്മിച്ചാണ് പ്രതികൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തിയത്. തുടർന്ന് വിദ്യാർഥിനി പോലീസിൽ പരാതി നൽകുകയായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles