തിരുവനന്തപുരം: മാനസിക നില തകരാറിലായ മകൻ പിതാവിനെ അടിച്ചു കൊന്നു. അതിയന്നൂർ വെൺപകലിന് സമീപം പട്ട്യകാല സംഗീത്തിൽ സുനിൽ കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ സിജോയ് സാമുവലിന്റെ(19) പോലീസ് അറസ്‌റ്റ് ചെയ്‌തു. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു.
അമിതമായ മൊബൈൽ ഉപയോഗവും വീഡിയോ ഗെയിം ആസക്തിയും മൂലമാണ് സിജോയ് സാമുവലിന്റെ മാനസിക നില തകരാറിലായതെന്ന് റിപ്പോർട്ട്. മൊബൈൽ ഉപയോഗം അമിതമായതിനെ തുടർന്ന് നിയന്ത്രിക്കാൻ രക്ഷിതാക്കൾ ശ്രമിച്ചതാണ് പ്രതിയ പ്രകോപിതനാക്കിയത്. സുനിൽ കുമാർ- ലളിതകുമാരി ദമ്പതികളുടെ ഇളയ മകനാണ് സിജോയി.
കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു സംഭവം. സിജോയിയുടെ മാനസിക നില തകരാറിലായിരുന്നു. ഇടക്ക് ചികിത്സ നടത്തുകയും സാധാരണ നിലയിലേക്ക് തിരിച്ചു വരികയും ചെയ്‌തിരുന്നു. എങ്കിലും ആക്രണം തുടർന്നിരുന്നു.ഇതോടെ കുടുംബം വാടക വീട്ടിലേക്ക് താമസം മാറിയിരുന്നു. എങ്കിലും ദിവസവും ഭക്ഷണം എത്തിക്കാൻ ഇവർ അടുത്ത് വന്നിരുന്നു.
ഭക്ഷണവുമായെത്തിയ പിതാവിനോട് സിജോയി പണം ആവശ്യപ്പെട്ടെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് ആക്രമിക്കുകയായിരുന്നു. അടിയേറ്റു വീണ സുനിൽ കുമാറിനെ നാട്ടുകാർ നെയ്യാറ്റിൻകര സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരാണ് പോലീസിൽ വിവരം അറിയിച്ചത്.
പിതാവ് മരണപെട്ടതോടെ പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.