40.6 C
Saudi Arabia
Monday, August 25, 2025
spot_img

പഹൽഗാം ഭീകരാക്രമണം; ദി റെസിഡൻറ് ഫ്രണ്ടിനെ ഭീകര സംഘടനയാക്കി പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ങ്ടൺ: പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ദി റെസിഡൻറ് ഫ്രണ്ടിനെ ഭീകര സംഘടനയാക്കി പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ടിആർഎഫിനെ ഭീകര സംഘടനയാക്കി പ്രഖ്യാപിച്ചത്. ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്‌ബയുടെ ഉപ വിഭാഗമായയാണ് ടിആർഎഫ് അറിയപ്പെടുന്നത്.

ടിആർഎഫിനെ ഒരു വിദേശ ഭീകര സംഘടനയായും ആഗോള ഭീകരപ്പട്ടികയിൽ ചേർത്തതായും റുബിയോ വ്യക്തമാക്കി. ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ടിലെ സെഷൻ 219, എക്സികുട്ടിവ് ഓർഡർ 13224 എന്നിവ പ്രകാരം ടിആർഎഫിനെയും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിഭാഗങ്ങളെയും വിദേശ ഭീകര സംഘടനാ പട്ടികയിലും ആഗോള ഭീകര പട്ടികയിലും ഉൾപെടുത്തിയതായി റുബിയോ വ്യക്തമാക്കി.

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിൻറ്‍റെ ഉത്തരവാവദിത്വം ടിആർഎസ് ഏറ്റെടുത്തിരുന്നു. കാശ്‌മീർ റെസിഡന്റ്‌സ് എന്ന പേരിലും സംഘടന അറിയപ്പെടുന്നുണ്ട്. 2008 ലെ ഭീകരാക്രമണത്തിന് ശേഷം സിവിലിയന്മാർക്ക് നേരെയുണ്ടാകുന്ന ഏറ്റവും നീചമായ ആക്രമണമാണ് പഹൽഗാം ആക്രമണമെന്ന് യുഎസ് അധികൃതർ സൂചിപ്പിച്ചു.

Related Articles

- Advertisement -spot_img

Latest Articles