ന്യൂഡൽഹി: ഡൽഹിയിലെ സ്‌കൂളുകളിൽ വീണ്ടും ബോംബ് ഭീഷണി. ഇരുപതോളം സ്‌കൂളുകളിലേക്കാണ് ഇ മെയിലിൽ ഭീഷണി സന്ദേശം എത്തിയത്. സ്‌കൂളുകളിൽ സ്‌ഫോടക വസ്‌തുക്കൾ വെച്ചിട്ടുണ്ടെന്നാണ് സന്ദേശം. ഭീഷണി സ്ഥിരീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചു.
നേരത്തെയും ഡൽഹിയിലെ സ്‌കൂളുകൾക്ക് ഇത്തരം സന്ദേശങ്ങൾ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഡൽഹിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ ബോംബ് ഭീഷണി ഉയർന്നിരുന്നു.