31.5 C
Saudi Arabia
Thursday, August 21, 2025
spot_img

റഷ്യയിൽ മൂന്ന് ഭൂകമ്പങ്ങൾ, ‘സുനാമി’ മുന്നറിയിപ്പ് നൽകി

മോസ്‌കോ: യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ റഷ്യയിൽ മൂന്ന് ഭൂകമ്പങ്ങൾ ഉണ്ടായതായി എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. ശക്തമായ ഭൂകമ്പത്തെത്തുടർന്ന്, കംചത്ക ഉപദ്വീപിൽ ‘സുനാമി ഉണ്ടാകാൻ സാധ്യതയുള്ളതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം മുന്നറിയിപ്പ് നൽകി. ആളപാ ങ്ങൾ ഒന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല

അമേരിക്കൻ ജിയോളജിക്കൽ സർവേ ഏജൻസിയുടെ അറിയിപ്പ് പ്രകാരം 5 ഉം 6.7 ഉം തീവ്രതയുള്ള ഭൂകമ്പങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്‌. അപകടകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്നും ഏജൻസി മുന്നറിയിപ്പ് നൽകി.

20 കിലോമീറ്റർ താഴ്ചയിലാണ് വലിയ ഭൂകമ്പം ഉണ്ടായത്, 180,000 ജനസംഖ്യയുള്ള കാംചത്ക മേഖലയുടെ തലസ്ഥാനമായ പെട്രോപാവ്ലോവ്സ്ക്-കാംചത്സ്കി നഗരത്തിന് ഏകദേശം 144 കിലോമീറ്റർ കിഴക്കാണ് പ്രഭവകേന്ദ്രം. പസഫിക് സമുദ്രത്തിലെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ (186 മൈൽ) ചുറ്റളവിലുള്ള തീരദേശ പ്രദേശങ്ങൾക്ക് സുനാമി മുന്നറിയിപ്പ് മേഖല ബാധകമാണ്.

Related Articles

- Advertisement -spot_img

Latest Articles