29.3 C
Saudi Arabia
Tuesday, April 14, 2026
spot_img

ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിൽ

കണ്ണൂർ: ജയിൽ ചാടിയ കുറ്റവാളി ഗോവിന്ദചാമി പിടിയിൽ. കണ്ണൂർ തളാപ്പിലെ ഉപേക്ഷിക്കപെട്ട് കാട് പിടിച്ചു കിടന്നിരുന്ന കെട്ടിടത്തിന് സമീപമുള്ള കിണറ്റിനുള്ളിൽ നിന്നാണ് ഗോവിന്ദച്ചാമി പിടിയിലായത്.

കിണറ്റിൽ ഇയാൾ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്ത് എത്തിയത്. ഗോവിന്ദച്ചാമിയെ കണ്ട് സംശയം തോന്നിയ നാട്ടുകാരിൽ ചിലരാണ് വിവരം പോലീസിൽ അറിയിച്ചത്. ഇന്ന് പുലർച്ചെ 1: 15 നാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. അതീവ സുരക്ഷാ സജ്ജീകരങ്ങളുള്ള ജയിലിൽ സെല്ലിലെ അഴികൾ മുറിച്ചാണ് ചാമി പുറത്തുകടന്നത്.

അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി കയർ പോലെയാക്കി. പിന്നീട് മതിലിന് മുകളിലെ ഫെൻസിംഗിൽ തുണി തിരുകി കയറ്റി. അതെ തുണി ഉപയോഗിച്ച് ചാമി മതിലിൽ നിന്നും താഴേക്കിറങ്ങുകയായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles