24.5 C
Saudi Arabia
Monday, February 23, 2026
spot_img

സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു; ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകാരണക്ഷാമം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയ ഡോക്ടർ ഹാരിസ് ചിറക്കലിന് കാരണം കാണിക്കൽ നോട്ടീസ്. ഡോക്‌ടറുടെ വെളിപ്പെടുത്തൽ സർവീസ് ചട്ട ലംഘനമാണെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നും നോട്ടീസിൽ പറയുന്നു.

ഡോക്ടറുടെ വെളിപ്പെടുത്തലിനെ തുടർന്ന് അന്വേഷണ സമിതി സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ഡോക്ടർ ഹാരിസിനെതിരെ ഗുരുതര ആരോപണങ്ങളാണ് നോട്ടീസിലുള്ളത്. പ്രോബ് എന്ന ഉപകരണം ഡിപ്പാർട്മെന്റിൽ ഉണ്ടായിട്ടും ഡോക്ടർ ഹാരിസ് ശസ്ത്രക്രിയ മുടക്കിയെന്നാണ് വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ട്.

തെറ്റായ പ്രചരിപ്പിച്ചത് സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടലംഘനമാണെന്നും വിവിധ സർക്കുലറുകളുടെ ഗുരുതര ലംഘനമാണെന്നും നോട്ടീസിൽ കുറ്റപ്പെടുത്തുന്നു.

Related Articles

- Advertisement -spot_img

Latest Articles