തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങിയ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

തൃശൂര്‍: കേരള നിയമസഭാ വോട്ടെടുപ്പിനിടെ തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങിയ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. കൊമ്പട രാമന്‍ചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്ക-65) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.45 ഓടെ വാണിയംപാറ ഇ.കെ.എം യു.പി സ്‌കൂളിലെ 37-ാം നമ്പര്‍ ബൂത്തിലായിരുന്നു ദാരുണമായ സംഭവം നടന്നത്. വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ വിനോദിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

പോളിങ് ഓഫീസറുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ വീല്‍ചെയറില്‍ ഇരുത്തി പ്രാഥമിക സഹായം നല്‍കാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയുണ്ടായ ഈ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles