തൃശൂർ: ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ നിന്നും തെറിച്ചു വീണ് വയോധിക മരിച്ചു. തൃശ്ശൂർ പൂച്ചക്കുന്നിലാണ് സംഭവം. തൃശൂർ പൂവത്തൂർ സ്വദേശി നളിനിയാണ് ദാരുണമായി മരണപ്പെട്ടത്.
വളവ് തിരിയുന്നതിനിടയിൽ ബാലൻസ് നഷ്ടപെട്ട നളിനി മുൻവശത്തെ ഡോറിലൂടെ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസ്സിൽ കയറിയ ശേഷം പിന്നിലേക്ക് നടക്കുന്നതിനിടയിലാണ് സംഭവം. വീഴ്ച്ചയുടെ ആഘാതത്തിൽ അടച്ചിട്ട ഡോർ തുറക്കുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.