തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു രണ്ടുപേർ മരണപ്പെട്ടു. തിങ്കളാഴ്‌ചയാണ് അപകടം ഉണ്ടായത്. അഞ്ചുതെങ്ങ് സ്വദേശി മൈക്കിൾ, ജോസഫ് എന്നിവരാണ് മരിച്ചത്.
അഞ്ചുതെങ്ങ് സ്വദേശി അനുവിൻറെ ഉടമസ്ഥതയിലുള്ള കർമ്മല മാതാ എന്ന വെള്ളമാണ് മറിഞ്ഞത്. അഞ്ചുപേർ അപകടത്തിൽ പെട്ടെങ്കിലും മൂന്ന് പേർ രക്ഷപെട്ടു. ഒരാൾ ചികിത്സയിലാണ്.
ശതമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. ജയസാഫിന്റെയും മൈക്കിളിൻറെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മുതലപൊഴിയിൽ മൽസ്യബന്ധനബോട്ടുകൾ അപകടത്തിൽ പതിവാണ്. 20 പേരുമായി പോയ വള്ളം മറിഞ്ഞത് കഴിഞ്ഞ ദിവസമാണ്.