34.2 C
Saudi Arabia
Thursday, August 21, 2025
spot_img

ആരോഗ്യമന്ത്രിയും നഗരസഭാ ചെയർമാനും പൊതുവേദിയിൽ വാക്കുതർക്കം

മലപ്പുറം: ആരോഗ്യമന്ത്രിയും നഗരസഭാ ചെയർമാനും തമ്മിൽ പൊതുവേദിയിൽ വാക്കുതർക്കം. മഞ്ചേരി മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികളുടെ ഉത്ഘാടനത്തിനെത്തിയതായിരിന്നു ആരോഗ്യമന്ത്രി. ഇതിനിടെയാണ് മെഡിക്കൽ കോളേജ് ജനറൽ ആശുപതിയെ ചൊല്ലി മഞ്ചേരി നഗരസഭാ ചെയർപേഴ്‌സൺ വി എം സുബൈദയും തമ്മിൽ വാക്ക് തർക്കമുണ്ടായത്.

ജനറൽ ആശുപത്രിയുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ ആവശ്യമില്ലെന്നും അത് കഴിഞ്ഞ സർക്കായിരിന്റെ കാലത്ത് തന്നെ നഗരസഭക്ക് കൈമാറിയതാണെന്നും അതിന്റെ ഉത്തരവാദിത്വം നഗരസഭക്കാണെന്നും ഉത്തരവ് ഉറയർത്തികാട്ടി മന്ത്രി പറഞ്ഞു. ഇതോടെയാണ് നഗരസഭാ ചെയർപേഴ്‌സൺ മന്ത്രിക്ക് അടുത്തെത്തി സംസാരിക്കാൻ തുടങ്ങി. മന്ത്രി വാസ്തവ വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും ആശുപത്രി പൂർണമായും കൈമാറിയിട്ടില്ലെന്നും ചെയർപേഴ്‌സൺ മൈക്കിലൂടെ മറുപടി നൽകി. ഇതോടെ കൂവിവിളികളും കരഘോഷങ്ങളും ഉയർന്നു.

 

Related Articles

- Advertisement -spot_img

Latest Articles