ആലപ്പുഴ: മായം കലർന്നെന്ന് സംശയിക്കുന്ന 6500 ലിറ്റർ വെളിച്ചെണ്ണ പിടിച്ചെടുത്തു. തെറ്റായി വിവരങ്ങൾ നൽകി വിൽപന നടത്തുന്നതുമായ വെളിച്ചണ്ണയും ബ്ലെൻഡഡ് ഭക്ഷ്യ എണ്ണയുമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പിടിച്ചെടുത്തത്. ഹരിപ്പാട് തുലാംപറമ്പിൽ പ്രവർത്തിക്കുന്ന ഹരിഗീതം കോക്കനട്ട് ഓയിൽ എന്ന സ്ഥാപനത്തിൽ നിന്നാണ് 6500 ലിറ്റർ എന്ന പിടിച്ചെടുത്തത്.
ഇതര സംസ്ഥാങ്ങളിൽ നിന്നുമാണ് ഈ എണ്ണകൾ എത്തിച്ചിരുന്നത്. കുപ്പികളിൽ പാക് ചെയ്‌ത് ചില്ലറ വിൽപനക്കായി വിവിധ കടകളിലേക്ക് വിതരണം ചെയ്യുന്നതിനിടെയാണ് ഭക്ഷ്യ സുരക്ഷാവിഭാഗം ഇവ പിടിച്ചെടുത്തത്. വിശദമായ പരിശോധനക്കായി സാമ്പിളുകൾ എൻബിഎൽ അംഗീകൃത ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ വൈ ജെ സുബിമോളുടെ നേതൃത്വത്തിലെ സംഘമാണ് പരിശോധന നടത്തി മായം കലർന്ന വെളിച്ചെണ്ണ പിടിച്ചെടുത്തത്.