ലക്‌നോ: സഹോദരിയെയും ആൺ സുഹൃത്തിനെയും ക്രൂരമായി ആക്രമിച്ച് യുവാവും സുഹൃത്തുക്കളും. ഉത്തർപ്രദേശിലെ ഹാപൂരിലാണ് സംഭവം. നഗർ കോട്‌വാലി പ്രദേശത്തെ ഫ്രീഗഞ്ച് റോഡിലുള്ള പേപ്പേഴ്‌സ് പിസായിൽ വെച്ചായിരുന്നു സംഭവം.
സഹോദരിയെയും ആൺ സുഹൃത്തിനെയും ഒന്നിച്ചു കണ്ടതിൽ പ്രകോപിതനായ സഹോദരൻ യുവാവിനെ ആക്രമിച്ചു. തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ ചവിട്ടുകയും ഇടിക്കുകയും ഇരുമ്പ് വടികൊണ്ട് അടിക്കുകയും ചെയ്‌തു.
ഇവരെ തടയാൻ ശ്രമിച്ച സഹോദരിയെയും യുവാവ് ആക്രമിച്ചു. പെൺകുട്ടിയുടെ ആൺ സുഹൃത്തിനെ അക്രമി സംഘം ബലമായി പിടിച്ചു കൊണ്ടുപോയി. സംഭവത്തിൽ ഹാപൂർ നഗർ പോലീസ് കേസെടുത്തു.