തിരുവനന്തപുരം: ധീരതക്കും വിശിഷ്ട സേവനത്തിനുമുള്ള രാഷ്ടപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. 1090 പേർക്കാണ് ഇത്തവണ മെഡലുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ധീരതക്കുള്ള മെഡലുകൾ 233 പേർക്കും വിശിഷ്ട സേവനത്തിനുള്ള മെഡലുകൾ 99 പേർക്കുമാണ് പ്രഖ്യാപിച്ചത്. സുസ്ത്യർഹമായ സേവനത്തിന് 58 പേർക്കും മെഡലുകൾ പ്രഖ്യാപിച്ചു.
കേരളത്തിൽ നിന്നും എസ് പി അജിത് വിജയനാണ് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് 10 പേർക്ക് സുസ്ത്യർഹമായ സേവനത്തിനുള്ള മെഡലും പ്രഖ്യാപിച്ചിട്ടുണ്ട്.