30.4 C
Saudi Arabia
Thursday, August 21, 2025
spot_img

ജമ്മുകാശ്‌മീരിൽ മേഘവിസ്‌ഫോടനം; മരണസംഖ്യ 33 കവിഞ്ഞു.

ശ്രീനഗർ: ജമ്മുകാശ്‌മീരിലുണ്ടായ മേഘവിസ്ഫോടനത്തിൽ മരണസംഖ്യ 33 കവിഞ്ഞു. കിഷ്ത്വാർ ജില്ലയിലെ പാഡർ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. സ്ഥലത്ത് രക്ഷാപ്രവർത്തങ്ങൾ പുരോഗമിക്കുകയാണ്.

കിഷ്ത്വാറിലെ മചൈൽ മാത തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള പാത തുടങ്ങുന്ന ഭാഗത്തായിരിന്നു മേഘവിസ്ഫോടനവും തുടർന്ന് മിന്നൽ പ്രളയവും ഉണ്ടായത്. എൻടിആർഎഫ്, എസ്‌ഡിആർഎഫ് സംഘങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. പ്രദേശത്ത് കനത്ത നാശനഷ്‌ടങ്ങൾ ഉണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അപകടത്തിലകപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജമ്മു കാശ്‌മീർ ഗവർണറും മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ സ്വീകരിച്ചു വരികയായെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles