ജിസാൻ: ഇന്ന് അവധിക്ക് നാട്ടിലേക്ക് പോകാനിരുന്ന സ്വദേശി ജിസാനിലെ അബൂഅരീഷിൽ വാഹനാപകടത്തിൽ മരണപെട്ടു. മഞ്ചേരി പാണായി സ്വദേശി കോർമത്ത് റിയാസ് (47) മരണപ്പെട്ടത്.
ഇന്ന് ഉച്ചക്ക് ശേഷമുള്ള വിമാനത്തിൽ പോകാനിരുന്നതാണ്. വ്യാഴാഴ്ച സുഹൃത്തിനെ സന്ദർശിച്ചു മടങ്ങുന്നതിനിടെ കാറിടിച്ചായിരുന്നു മരണം. ഉടൻ തന്നെ ജിസാനിൽ കിംഗ് ഫഹദ് ആശുപത്രിയിൽ രക്ഷിക്കാനായില്ല.
ബൈഷ് മിസ്‌ലിയയിൽ ബക്കാലയിലെ ജീവനക്കാരനായിരുന്നു. ജലയുടെ സജീവ പ്രവർത്തകനായിരുന്ന റിയാസ് കൊറോണ കാലങ്ങളിൽ ജീവ കാരുണ്യ പ്രവർത്തനങ്ങളിൾ സജീവമായിരുന്നു. സൗദിയിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.